കോൺഗ്രസ് നേതാവ് ഊർമിള ശിവസേനയിൽ ചേർന്നു

മുംബൈ- മുൻ കോൺഗ്രസ് നേതാവും നടിയുമായ ഊർമിള മഡോണ്ട്കർ ശിവസേനയിൽ ചേർന്നു. ബാന്ദ്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിൽ നടന്ന ചെറിയ ചടങ്ങിലായിരുന്നു ഊർമിള ശിവസേനയുടെ അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞവർഷമാണ് ഇവർ കോൺഗ്രസ് വിട്ടത്. ഗവർണറുടെ ക്വാട്ടയിൽ ഇവർ മഹാരാഷ്ട്ര നിയമസഭയിൽ അംഗത്വം നേടും. ഇവരടക്കം 11 പേരെയാണ് ഗവർണർ മഹാരാഷ്ട്ര നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുക.
 

Latest News