സ്വപ്‌നയക്കും സരിത്തിനും കോടതിയോട്  ചില സ്വകാര്യങ്ങള്‍ പറയാനുണ്ട് 

കൊച്ചി- സ്വര്‍ണക്കടത്ത് കേസില്‍ കോടതിയോട് സ്വകാര്യമായി ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് പ്രതികളായ സ്വപ്നാ സുരേഷും സരിത്തും. പോലീസുകാര്‍ എപ്പോഴും ഒപ്പമുള്ളതിനാല്‍ പല കാര്യങ്ങളും തുറന്നുപറയാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇത് കണക്കിലെടുത്ത് പറയാനുള്ളതെല്ലാം എഴുതി അഭിഭാഷകന്‍ വഴി കൈമാറാന്‍ സാമ്പത്തിക കുറ്റവിചാരണക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അഭിഭാഷകനെ കാണാന്‍ ഇരുവര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചു. സ്വപ്നയുമായി സംസാരിക്കണമെന്ന അഭിഭാഷകന്‍ ജോ പോളിന്റെ അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അനുവദിച്ചു. കസ്റ്റംസിന്റെ കസ്റ്റഡി അവസാനിക്കുന്ന വ്യാഴാഴ്ച 2.30ന് വീണ്ടും സംസാരിക്കാമെന്നാണ് വ്യക്തമാക്കിയത്

Latest News