കശ്മീരി ആക്ടിവിസ്റ്റ് ഷെഹ്‌ല റഷീദിനെതിരെ ആരോപണവുമായി പിതാവ് രംഗത്ത്

ശ്രീനഗര്‍- ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയ അബ്ദുറഷീദ് ശൂറ മകളും ആക്ടിവിസ്റ്റുമായ ഷെഹ് ല റഷീദിനെതിരെ പുതിയ ആരോപണവുമായി രംഗത്ത്.

പാര്‍ട്ടിയില്‍ ചേരുന്നതിന് വിദ്യാര്‍ഥി ആക്ടിവിസ്റ്റായ ഷെഹ് ല കശ്മീരി ബിസിനസുകാരനില്‍നിന്ന് മൂന്ന് കോടി രൂപ വാങ്ങിയതായി ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗിന് പരാതിയിലാണ് അബ്ദുറഷീദ് ശൂറ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഐ.എ.എസ് ഉപേക്ഷിച്ച് ഷാ ഫൈസല്‍ രൂപീകരിച്ച ജമ്മ കശ്മീര്‍ പീപ്പിള്‍സ്  മൂവ്‌മെന്റില്‍ ചേരാന്‍ ബിസിനസുകാരന്‍ സഹൂര്‍ അഹ്്മദ് ഷാ വതാലിയാണ് പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.

ഭീകരര്‍ക്ക് ധനസഹായം നല്‍കിയെന്ന ആരോപണത്തില്‍ വതാലിയെ 2017 ല്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.

വീട്ടില്‍നിന്ന് പുറത്തായതിനുശേഷമാണ് പിതാവ് ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നതെന്ന് ഷെഹ് ല റഷീദ് പ്രതികരിച്ചു. എന്റെ പേരില്‍ സഹൂറുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹം തന്നെയാണ് ഇതിനു മറുപടി നല്‍കേണ്ടതെന്നും ഷെഹ്‌ല പറഞ്ഞു.

 

Latest News