ബാബാ ആംതേയുടെ കൊച്ചുമകള്‍ ശീതള്‍ ആംതെ മരിച്ച നിലയില്‍

മുംബൈ- സാമൂഹികപ്രവര്‍ത്തകന്‍ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ.ശീതള്‍ ആംതെ കരജ്ഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചന്ദ്രപുര്‍ ജില്ലയിലെ സ്വവസതിയിലാണ് അവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബാബാ ആംതേയുടെ മകന്‍ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതള്‍ പൊതുജനാരോഗ്യ വിദഗ്ധ, ഭിന്നശേഷി വിദഗ്ധ, സാമൂഹിക സംരഭക എന്നീ രംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുളള വ്യക്തിയാണ് ശീതള്‍. കുഷ്ഠരോഗം മൂലം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മഹാരോഗി സേവാസമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ബോര്‍ഡ് അംഗവുമാണ്.
കഴിഞ്ഞ ആഴ്ച മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളുടെ കുറിച്ച് ആരോപണമുന്നയിച്ചുകൊണ്ട് ശീതള്‍ ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ രണ്ടുമണിക്കൂറുകള്‍ക്കം അത് പിന്‍വലിക്കുകയും ചെയ്തു.

Latest News