Sorry, you need to enable JavaScript to visit this website.

ഇലക്ട്രിക് വാഹനങ്ങൾക്ക്  കെ.എഫ്.സിയുടെ വായ്പാ പദ്ധതി

കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) വാഹന വായ്പാ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. നിലവിൽ കെ.എഫ്.സി വഴി നൽകി വരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7 ശതമാനം പലിശയിൽ വായ്പ ലഭ്യമാകും. മാത്രമല്ല വിദേശത്തുനിന്ന് മടങ്ങിവന്ന പ്രവാസികൾക്ക് നോർക്കയുടെ പദ്ധതിയുമായി ചേർന്നു 4 ശതമാനം പലിശയിൽ ലോൺ ലഭിക്കും.
''ഇലക്ട്രിക്ക് വാഹനങ്ങൾ മറ്റു വാഹനങ്ങളെ അപേക്ഷിച്ചു ചെലവ് കുറഞ്ഞതും പ്രകൃതി സൗഹാർദ്രപരവുമാണ്. മാത്രമല്ല ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കളുടെ അഭിപ്രായത്തിൽ 2030 ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമായേക്കും. ഇത് കണക്കിലെടുത്താണ് കോർപറേഷൻ ഈ വായ്പയുമായി മുന്നോട്ടു വരുന്നത്'' കെ.എഫ്.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.

Latest News