ഇരുകാലുകളുമില്ല; വൈറലായി സൗദി സൈനികന്റെ വിഡിയോ-video

റിയാദ് - രാജ്യത്തിന്റെ ദക്ഷിണ അതിര്‍ത്തി കാക്കാന്‍ ഇരു കാലുകളും നഷ്ടപ്പെട്ട സൈനികനും കര്‍മോത്സുകനായി രംഗത്ത്.

അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ പാകിയ മൈന്‍ പൊട്ടിത്തെറിച്ച് ഇരു കാലുകളും മുട്ടിനു മുകളില്‍ വെച്ച് നഷ്ടപ്പെട്ട സൈനികനാണ് നിയമാനുസൃത ഇളവുകളൊന്നും പ്രയോജനപ്പെടുത്താന്‍ നില്‍ക്കാതെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അതിര്‍ത്തിയില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നത്.

ഇരു കാലുകളും നഷ്ടപ്പെട്ട സൈനികന്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

രാജ്യത്തിനു വേണ്ടിയുള്ള ജീവത്യാഗത്തിന്റെ മോഡലായ സൈനികന്‍ സൗദി യുവാക്കള്‍ക്ക് ഉത്തമ മാതൃകയാണെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.

 

Latest News