വിവാഹ വാഗ്ദാനം നല്‍കി ടി.വി നടിയെ കാസ്റ്റിംഗ് ഡയരക്ടര്‍ പീഡിപ്പിച്ചു

മുംബൈ- വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചതായി ടി.വി നടി കാസ്റ്റിംഗ് ഡയരക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.

26 കാരി നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി വെര്‍സോവ പോലീസ് അറിയിച്ചു.

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രതിയും 26 കാരനാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ക്രിമിനല്‍ നിയമം 376 ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും വെര്‍സോവ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര താക്കൂര്‍ പറഞ്ഞു.

 

Latest News