ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് ഇ.ഡി. റെയ്ഡ്

കോഴിക്കോട്- സംസ്ഥാനത്തെ മുന്‍നിര നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വടകരയിലെ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രവൈറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് അന്വേഷണം. ഊരാളുങ്കല്‍ ഏറ്റെടുത്ത കരാറുകളാണ് പരിശോധിച്ചതെന്നാണ് സൂചന. രാവിലെ ഒമ്പതു മണിക്കെത്തിയ ഇ.ഡി സംഘം 11.45 വരെ പരിശോധന നടത്തി.
 

Latest News