Sorry, you need to enable JavaScript to visit this website.

വ്യാജ ട്വിറ്ററിനെ കുറിച്ച് സൗദി ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

റിയാദ്- സപ്പോര്‍ട്ട്എംബസിയെന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ തട്ടിപ്പുകാരാണെന്നും അതില്‍ ടാഗ് ചെയ്യരുതെന്നും അഭ്യര്‍ഥിച്ച് റിയാദിലെ ഇന്ത്യന്‍ എംബസി.
എക്‌സിറ്റ് ഫോം നല്‍കി ദീര്‍ഘനാളായി കാത്തിരിക്കുന്നുവെന്നും ഇനിയും നാട്ടിലേക്ക് മടങ്ങാനായില്ലെന്നും ട്വിറ്ററില്‍ പരാതിപ്പെട്ടയാള്‍ക്കാണ് സപ്പോര്‍ട്ട് എംബസി ട്വിറ്റര്‍ അക്കൗണ്ടിനെ കുറിച്ചുള്ള മുന്നറിയിപ്പ്. സപ്പോര്‍ട്ട് എംബസി ട്വിറ്ററില്‍ ടാഗ് ചെയ്യരുതെന്നും എംബസി നല്‍കിയ മറുപടിയില്‍ പറയുന്നു.
സൗദി തൊഴില്‍ മന്ത്രാലയം എക്‌സിറ്റ് അനുമതി നല്‍കിയ ഉടന്‍ അറിയിക്കുമെന്നാണ് പാസ്‌പോര്‍ട്ട് നമ്പറും എക്‌സിറ്റ് ഫോം നമ്പറും അടക്കം പരാതിപ്പെട്ടയാള്‍ക്ക് എംബസി നല്‍കിയ മറുപടി.
ഇന്ത്യന്‍ എംബസി ഹെല്‍പ് എന്ന പേരിലാണ് എംബസി അധൃതര്‍ തട്ടിപ്പുകാരെന്ന് വിശേഷിപ്പിച്ച സപ്പോര്‍ട്ട് എംബസിയെന്ന ട്വിറ്റര്‍ ഹാന്‍ഡിലിന്റെ പ്രവര്‍ത്തനം.

https://www.malayalamnewsdaily.com/sites/default/files/2020/11/30/twitterindianembassy.jpeg

Latest News