50 രൂപ റീച്ചാര്‍ജുമായി പഠിപ്പിക്കാന്‍ വരരുത്; വായടപ്പന്‍ മറുപടിയുമായി കപില്‍ ശര്‍മ

മുംബൈ- ദല്‍ഹി ചലോ മാര്‍ച്ചിനെ പിന്തുണച്ച് കര്‍ഷകരോടൊപ്പം നില കൊണ്ടതിന് വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി നടനും ഹാസ്യതാരവുമായ കപില്‍ ശര്‍മ.

തമാശ നോക്കിയാല്‍ മതിയെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നുമുള്ള ട്വീറ്റിനാണ് അദ്ദേഹം മറുപടി നല്‍കിയത്.

50 രൂപ റീച്ചാര്‍ജുമായി പഠിപ്പിക്കാന്‍ വരുരതെന്ന് മറുപടി നല്‍കിയ കപില്‍ ശര്‍മ രാജ്യസ്‌നേഹിയെന്ന് എഴുതിയതു കൊണ്ടു മാത്രം ഒരാള്‍ രാജ്യസ്‌നേഹിയാവില്ലെന്നും ഉണര്‍ത്തി.

കര്‍ഷക പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാതെ ചര്‍ച്ചയിലൂടെ ഉടന്‍ പരിഹരിക്കണമെന്നാണ് കപില്‍ ശര്‍മ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. തന്റെ കടമ നിര്‍വഹിക്കുകയാണ് ചെയ്തതെന്നും കപില്‍ ശര്‍മ പറഞ്ഞു.

 

Latest News