മതം മാറാന്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തി വാജിദ് ഖാന്റെ ഭാര്യ

മുംബൈ- അന്തരിച്ച സംഗീത സംവിധായകന്‍ വാജിദ് ഖാനും കുടുംബത്തിനുമെതിരെ ആരോപണവുമായി ഭാര്യ കമല്‍രുഖ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍.

ഇസ്ലാമിലേക്ക് മാറാന്‍ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിച്ചിരുന്നുവെന്നും പീഡിപ്പിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
വിവാഹ മോചനത്തിനായി കോടതിയിലെത്തിക്കുന്നതടക്കമുള്ള തന്ത്രങ്ങള്‍ ഇതിനായി സ്വീകരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

മതപരിവര്‍ത്തന നിരോധ ബില്ലിനെ പിന്തുണച്ചുകൊണ്ട് തന്റെ സ്വന്തം അനുഭവമെന്ന പേരിലാണ് കമല്‍രുഖ് ഖാന്‍ ഇക്കാര്യം വിശദീകരിച്ചത്.

https://www.malayalamnewsdaily.com/sites/default/files/filefield_paths/wajid_khan_2.jpeg

പാര്‍സി മതക്കാരിയായ താനും മുസ്ലിമായ വാജിദ് ഖാനും കോളേജില്‍ പഠിക്കുമ്പോഴാണ് പ്രണയത്തിലായതെന്നും അവര്‍ പറഞ്ഞു.

സംഗീതത്തില്‍ ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ച സാജിദ്-വാജിദില്‍ ഗായകനും സംഗീതജ്ഞനുമായ വാജിദ് ഖാന്‍ വൃക്കരോഗത്തെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് നിര്യാതനായത്.

 

Latest News