മോര്‍ച്ചറിയില്‍വെച്ച് കാല് ചെത്തി; മരിച്ചയാള്‍ ഉണര്‍ന്നു

നെയ്‌റോബി- മോര്‍ച്ചറിയില്‍വെച്ച് കെമിക്കല്‍ ചേര്‍ക്കുന്നതിന് കാല് മുറിച്ചപ്പോള്‍ 32 കാരന്‍ ഞെട്ടിയുണര്‍ന്നു. കെനിയയിലാണ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെ ഴുതിയ പീറ്റര്‍ കിഗെനെന്ന 32 കാരന്‍ ജീവിതത്തിലേക്ക് മടങ്ങി വന്നത്.
മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞ് മൂന്ന് മണിക്കൂറിനുശേഷാണ് പീറ്ററിന് ബോധം വീണ്ടുകിട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നതിനായി കെമിക്കല്‍ കയറ്റുന്നതിനായി  വലതു കാലില്‍ ജീവനക്കാരിലൊരാള്‍ മുറിവുണ്ടാക്കിയപ്പോഴാണ് പീറ്റര്‍ രണ്ടാം ജന്മത്തിലേക്ക് ഉണര്‍ന്നത്.

 

Latest News