റിയാദ് - കൊറോണ നിയന്ത്രണ വിധേയമാക്കുന്നതില്‍ സൗദി അറേബ്യ വന്‍ വിജയം നേടിയതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.
സൗദിയില്‍ കൊറോണ വൈറസ് നിയന്ത്രണ വിധേയമാണ്. പ്രതിദിന കൊറോണ കേസുകള്‍ കുറഞ്ഞുവരികയാണ്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ആരോഗ്യ മേഖലക്ക് നല്‍കുന്ന നിര്‍ലോഭ പിന്തുണയുടെയും സമൂഹത്തിന്റെ അവബോധത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
അവസാനത്തെ കൊറോണ കേസും രോഗമുക്തി നേടിയതായി അറിയിക്കുന്നതുവരെ പ്രതിബദ്ധത തുടരേണ്ടത് അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു






