ന്യൂദല്‍ഹി- രാജ്യത്ത് ഒറ്റ ദിവസം 41,810 പുതിയ കോവിഡ് കേസുകളും 496 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 93,92,919 ആയും മരണസംഖ്യ 1,36,696 ആയും വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
നിലവില്‍ ആശുപത്രികളിലുള്ള ആക്ടീവ് കേസുകള്‍ 4,53,956 ആണ്.88,02,267 പേര്‍ രോഗമുക്തി നേടി.






