ചുഴലിക്കാറ്റിനു ശേഷം ബീച്ചില്‍ നിന്ന് സ്വര്‍ണം ലഭിച്ചു; ഭാഗ്യം തേടി ജനങ്ങളുടെ ഒഴുക്ക്

ഹൈദരാബാദ്- മത്സ്യത്തൊഴിലാളികള്‍ക്ക് സ്വര്‍ണ മണികള്‍ ലഭിച്ചുവെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ആന്ധ്ര പ്രദേശിലെ ബീച്ചിലേക്ക് ജനപ്രവാഹം തുടരുന്നു.
നിവാര്‍ ചുഴലിക്കാറ്റിനു ശേഷം ഏതാനും മീന്‍പിടിത്താക്കാര്‍ക്ക് സ്വര്‍ണമാലയിലെ മണികള്‍ ലഭിച്ചുവെന്ന വാര്‍ത്തയാണ് കാട്ടുതീ പോലെ പരന്നതും തെരച്ചില്‍ നടത്താന്‍ ആളുകള്‍ ഒഴുകിയെത്തിയതും.
ഈസ്റ്റ് ഗോദാവരിയിലെ ബീച്ചില്‍നിന്നാണ് എതാനും മത്സ്യതൊഴിലാളികള്‍ക്ക് സ്വര്‍ണ മണികള്‍ ലഭിച്ചത്.
ഈയടുത്ത കാലത്ത് ഒഴുകിയ പോയ ഏതെങ്കിലും ക്ഷേത്രത്തില്‍നിന്നുള്ളതാകാണം സ്വര്‍ണ മണികളെന്നാണ് പോലീസ് കരുതുന്നത്.

 

Latest News