34 കാരിയെ 25 കാരന്‍ ഓണ്‍ലൈനില്‍ പ്രണയിച്ചു; ഒടുവില്‍ 25 ലക്ഷം തട്ടി

ബംഗളൂരു- മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ശേഷം കാമുകിയാക്കിയ 34 കാരിയില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയ നൈജീരിയന്‍ യുവാവ് ബംഗളൂരുവില്‍ അറസ്റ്റിലായി.

എന്‍ജിനീയറാണെന്നും പേര് സ്വൈ ന്‍ കിഷോറാണെന്നുമാണ് 25 കാരനായ ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്.

മലേഷ്യയില്‍ എത്തിയ തന്റെ പണം സ്‌കോട്‌ലന്‍ഡ് ബാങ്കില്‍ കുടുങ്ങിയിരിക്കയാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയില്‍നിന്ന് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.

 

Latest News