നടി ദിവ്യ ഭട്‌നാഗര്‍ കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍

മുംബൈ- ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തയായ നടി ദിവ്യ ഭട്‌നാഗര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. യേ രിഷ്ടാ ക്യാ കെഹ്ലാതെ ഹെ എന്ന ടി.വി ഷോയില്‍ ഗുലാബോ എന്ന കാഥാപാത്രത്തെ അവതരിപ്പിച്ച ദിവ്യ വെന്റിലേറ്ററിലാണെന്ന് നടിയുടെ മാതാവ് അറിയിച്ചു.
എല്ലാവരേയും സ്‌നേഹിക്കുന്നുവെന്നും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടും നടി ഏതാനും ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ ആവശ്യപ്പെട്ടിരുന്നു.
ഗുഡ്ഗാവിലെ ആശുപത്രിയിലാണ് ദിവ്യ ഭട്‌നാഗറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവാണെന്നും ഗുരുതര നിലയിലാണെന്നും  ഗുഡ്ഗാവിലെത്തിയ മാതാവ് പറഞ്ഞു.
ഭര്‍ത്താവ് തട്ടിപ്പുകാരനാണെന്നും നടിയെ ആരോഗ്യനില അന്വേഷിക്കാന്‍ പോലും വന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

 

Latest News