വടകര - കെ.റെയിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ ജനം സംഘടിച്ചു തിരിച്ചയച്ചു. ആഴ്ചകൾക്ക് മുമ്പും സർവേക്കെത്തിയിരുന്നു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടവരാണ് ഡ്രോൺ സർവേ നടത്താൻ വീരഞ്ചേരി പള്ളിയുടെ ഭാഗത്ത് പോലീസുമായെത്തിയത്. എന്നാൽ ഒരിഞ്ച് ഭൂമി പോലും വിട്ടു തരില്ലെന്ന് മുദ്രാവാക്യം മുഴക്കി നാട്ടുകാർ സർവേ സംഘത്തെ തടയുകയായിരുന്നു.
കലക്ടറുടെ ഉത്തരവുമായാണെത്തിയതെന്ന് സർവേക്കെത്തിയവർ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. വിവിധ പാർട്ടി നേതാക്കളും സ്ഥാനാർത്ഥികളുമെത്തിയിരുന്നു. ആക്ഷൻ കമ്മറ്റി കൺവീനർ എൻ.പി അബ്ദുല്ല ഹാജി, പിഎം സജീവൻ, ബാബു കോറോത്ത്, സി നിജിൻ, കെ.പി സലീം ഉൾപ്പെടയെുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്.