Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലഹരി വ്യാപാരത്തില്‍ ഭിന്നലിംഗക്കാരിയും; കൊച്ചിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി- എറണാകുളം പനങ്ങാട് മയക്കുമരുന്നു പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഭിന്നലിംഗക്കാരിയടക്കം  അടക്കം  മുന്നൂ പേരെക്കൂടി പോലിസ് അറസ്റ്റു ചെയ്തു.ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍  ദീക്ഷ (23), വൈക്കം വെച്ചൂര്‍ വിഷ്ണു ഭവനില്‍ ഹരികൃഷ്ണന്‍(23), ചേര്‍ത്തല മണപ്പുറം നിസാനി മന്‍സിലില്‍ സഫി നിസാര്‍(25)  എന്നിവരെയാണ്  പനങ്ങാട് ഇന്‍സ്പെക്ടര്‍ എ അനന്ത ലാലിന്റെ നേതൃത്വത്തിലുള്ള  പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരാണ്
കൊച്ചി സിറ്റി ഡാന്‍സാഫും ,പനങ്ങാട് പോലീസും നടത്തിയ രഹസ്യാന്വേഷണത്തില്‍ ആദ്യം പിടിയിലായത്. ഇവരില്‍ നിന്ന് 5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കഴിഞ്ഞ ദിവസം ചേര്‍ത്തല  പൂച്ചാക്കല്‍  പുന്നക്കതറ വീട്ടില്‍ ജോമോന്‍ (21) എന്നയാളെ  അറസ്റ്റു  ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് മൂന്നു പേരെക്കൂടി അറസ്റ്റു ചെയ്തത്.ആലപ്പുഴ ജില്ലയിലെ അരൂര്‍,പൂച്ചാക്കല്‍, എഴുപുന്ന എന്നിവിടങ്ങളിലും, കൊച്ചിയുടെ തെക്കന്‍ മേഖലയിലും ഗഞ്ചാവും, രാസലഹരി മരുന്നുകളും വില്‍്പന നടത്തുന്നതായി വിവരം ലഭിച്ച് നിരീക്ഷിച്ച് വരികയായിരുന്നു. ബംഗളൂരുവില്‍ന്ന്  ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ ലഹരി മരുന്നുകള്‍ കൊണ്ടുവരുന്നത്.ജോമോന്‍  ആണ്  എടപ്പാള്‍  എത്തി  മലപ്പുറം സ്വദേശിയില്‍ നിന്നും  എംഡിഎംഎ വാങ്ങിയത്. ജോമോന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി യാണ് പണം ഇടപാട് നടത്തിയിരുന്നത്.നേരെത്ത അറസ്റ്റിലായ ഉദയന്‍  എന്നയാളില്‍ നിന്നും  എംഡിഎംഎ  വാങ്ങി  അനന്തു  വഴി സഫി  ആണ് മറ്റുള്ളവര്‍ക്ക് നല്‍കിയത്.

ഭിന്ന ലിംഗക്കാരിയായ ദീക്ഷ എംഡിഎംഎ  വാങ്ങുന്നതിന് വേണ്ടി  സഫി യുടെ  ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക്  രണ്ടു തവണ പണം അയച്ചതായും പോലിസ് പറഞ്ഞു. കൊച്ചി നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ള പനങ്ങാടും,കുമ്പളത്തും മാരകലഹരി മരുന്ന് വില്‍പന നടത്തുന്നതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ടു  യുവാക്കളും ഒരു ഭിന്ന ലിംഗക്കാരിയും  അറസ്റ്റിലായത്. മൂന്നുപേരെയും  കോടതിയില്‍ ഹാജരാക്കി.കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുള്ളതിനാല്‍ തുടരാനേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പനങ്ങാട് സി ഐ  അനന്തലാല്‍ പറഞ്ഞു,എസ് ഐ റിജിന്‍ എം തോമസ്, ഡാന്‍ഡാഫ് എസ് ഐ സാജന്‍ ജോസഫ്,എസ് ഐ അനസ്, എഎസ് ഐ ബിജു,സീനിയര്‍ സിപിഒ സുലഭ, ജിജേഷ്, സിപിഒ ഗുജ്‌റാള്‍, അഖില്‍, രഞ്ജിത്ത്, പ്രവീണ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Latest News