റിയാദിലെ ജ്വല്ലറികളിൽ കവർച്ച: നാലംഗ സംഘം അറസ്റ്റിൽ

ജ്വല്ലറികളിൽ കവർച്ചകൾ നടത്തി അറസ്റ്റിലായ സംഘം.

റിയാദ് - തലസ്ഥാന നഗരിയിലെ ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ കവർന്ന രണ്ടു യുവതികൾ ഉൾപ്പെട്ട നാലംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നാലു പേരും നുഴഞ്ഞുകയറ്റക്കാരായ യെമനികളാണ്. ഉപയോക്താക്കളെന്ന വ്യാജേന ജ്വല്ലറികളിലെത്തുന്ന സംഘം ജീവനക്കാരുടെ കണ്ണുകൾ വെട്ടിച്ച് ആഭരണങ്ങൾ കൈക്കലാക്കുകയാണ് ചെയ്തിരുന്നത്. 61,000 റിയാൽ വില കണക്കാക്കുന്ന 305 ഗ്രാം തൂക്കമുള്ള ആഭരണങ്ങൾ പ്രതികളുടെ പക്കൽ കണ്ടെത്തി. 

Latest News