Sorry, you need to enable JavaScript to visit this website.

നടുറോഡില്‍ വിദേശി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദനം; കാരണമറിയാതെ നാട്ടുകാര്‍

ഫയല്‍ ചിത്രം

ദമാം - കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ കാര്‍ ഡ്രൈവര്‍ക്കു നേരെ യുവതിയുടെ കൈയേറ്റം. ഖത്തീഫിലെ താറൂത്തില്‍ മെയിന്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തന്റെ കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവതി പിന്നിലുള്ള കാറിന്റെ ഡ്രൈവറുടെ അടുത്തെത്തി അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. ഇതിനു ശേഷം തന്റെ കാര്‍ പിന്നോട്ടെടുത്ത് ഡ്രൈവറുടെ കാറില്‍ കരുതിക്കൂട്ടി ഇടിക്കുകയും ചെയ്തു. വീണ്ടും കാറില്‍ നിന്ന് പുറത്തിറങ്ങിയ വനിത ഡ്രൈവറെ ആക്രമിച്ചു.

വിദേശ ഡ്രൈവറെയാണ് വനിത ആക്രമിച്ചത്. വനിതയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഡ്രൈവര്‍ പലതവണ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും വീണ്ടും വിദേശിയെ കൈയേറ്റം ചെയ്യുകയായിരുന്നു.

കാറില്‍ നിന്ന് പുറത്തിറങ്ങി ഫുട്പാത്തിലൂടെ നടന്നുനീങ്ങിയ വിദേശിയെ പിന്തുടര്‍ന്നെത്തിയും യുവതി മര്‍ദിച്ചു. എന്താണ് പ്രശ്‌നമെന്ന് അറിയാതെ നിരവധി പേര്‍ നോക്കിനില്‍ക്കെയും റോഡില്‍ വാഹനത്തിരക്കുള്ള സമയത്തുമായിരുന്നു വനിതയുടെ പരാക്രമങ്ങള്‍.

ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ  ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

Latest News