പരാതിക്കാരനെ അപമാനിച്ച സംഭവം, എ.എസ്.ഐയുടേത് മോശം പെരുമാറ്റമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം- നെയ്യാർ സ്‌റ്റേഷനിൽ പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവത്തിൽ എ.എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണ റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരീദാണ് റിപ്പോർട്ട് നൽകിയത്. പരാതിക്കാരൻ പ്രകോപിപ്പിച്ചു എന്ന എ.എസ്.ഐയുടെ വിശദീകരണം ശരിയല്ലെന്നും റിപ്പോർട്ടിലുണ്ട്.  സേനയുടെ യശസിന് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഗോപകുമാറിന്റെ ഭാഗത്തുനിന്നുണ്ടായത്. ഗുരുതര വീഴ്ചയാണ് എ.എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായത്. 
പ്രകോപനമുണ്ടാക്കിയെന്ന ഗോപകുമാറിൻെറ വാദം അംഗീകരിക്കാനാവില്ല. എ.എസ്.ഐ സിവിൽ ഡ്രസിലായിരുന്നതും വീഴ്ചയാണ്. മേലുദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഗോപകുമാറിനെതിരെ വകുപ്പുതല നടപടികൾ തുടരണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
കുടുംബപ്രശ്‌നത്തിന് പരാതി നൽകാനെത്തിയ പരാതിക്കാരൻ സുദേവനെ മകളുടെ മുന്നിൽവെച്ചാണ് എ.എസ്.ഐ ഗോപകുമാർ അധിക്ഷേപിക്കുകയായിരുന്നു
 

Latest News