Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോളാറിലെ മുഖ്യപ്രതി ഗണേഷ്, സരിതയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്തു

തിരുവനന്തപുരം- സോളാർ കേസിലെ മുഖ്യപ്രതി മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ എം.എൽ.എയാണെന്ന് വെളിപ്പെടുത്തൽ. ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോൺഗ്രബ് ബി മുൻ സംസ്ഥാന നേതാവുമായ ശരണ്യ മനോജാണ് വെളിപ്പെടുത്തൽ നടത്തിയത്. സരിത നിരന്തരം മൊഴി മാറ്റിയതിന് പിന്നിൽ ഗണേഷ് കുമാറും പി.എ പ്രദീപ് കോട്ടാത്തലയുമാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സോളാറുമായി ബന്ധപ്പെട്ട രഹസ്യം വെളിപ്പെടുത്തിയില്ല. തെരഞ്ഞെടുപ്പ് യോഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ. ഈ കേസിൽ തന്റെ പേര് പുറത്തുവരാതിരിക്കാനാണ് ഗണേഷ് കുമാർ ശ്രമിച്ചത്. സരിതക്ക് വീട് വാടകക്ക് എടുത്തുനൽകിയത് താനാണെന്നും സരിതയുടെ കത്തിൽ തിരുത്തൽ വരുത്തി ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്തതാണെന്നും ശരണ്യ മനോജ് വ്യക്തമാക്കി. കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ശരണ്യ മനോജ് ഈയിടെയാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.
 

Latest News