ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ കനോജ് ജില്ലയില്‍ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലൈംഗിക ബന്ധത്തിത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് യുവതിയുടെ സ്വകാര്യഭാഗങ്ങളിലേക്ക് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുടെ പരാതിയില്‍ പോലീസ് ഭര്‍ത്താവിനും മറ്റു മൂന്നുപേര്‍ക്കുമെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. കേസിലെ പ്രതികളെല്ലാം ഒളിവിലാണ്.

തന്റെ മകളെ ഭര്‍ത്താവ് വേദ്പാലും സഹോദരന്‍ അജയ് കുമാറും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് കുറെ കാലമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് യുവതിയുടെ അച്ഛന്‍ കേദാര്‍ സിങ് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയില്ലെന്ന് യുവതി വാശിപിടിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കനോജ് ജില്ലയിലെ ബെഹ്‌റിന്‍ ഗ്രാമത്തിലാണ് സംഭവം.

 

Latest News