Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ടയ്‌നര്‍ ലോറി കടയിലേക്ക് ഇടിച്ചു കയറി പത്ര ഏജന്റ് മരിച്ചു

കൊല്ലം - നിയന്ത്രണം വിട്ട കണ്ടയ്‌നര്‍ ലോറി കടയിലേക്ക് ഇടിച്ചു കയറി പത്ര ഏജന്റ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തൊടിയൂര്‍ വേങ്ങറ കുന്നുംപുറത്ത് യൂസഫ് കുഞ്ഞ് (63) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കണ്ടയ്‌നര്‍ ലോറി കരുനാഗപ്പള്ളി സിവില്‍ സ്‌റ്റേഷനു സമീപം നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത് വലതു ഭാഗത്തെ ദേവസ്വം ബില്‍ഡിംഗിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ വിതരണക്കാര്‍ പത്രക്കെട്ടുകള്‍ തരംതിരിക്കുകയായിരുന്നു. ലോറി പാഞ്ഞെത്തുന്നത് കണ്ട് മറ്റുളളവര്‍ ഓടിമാറിയെങ്കിലും യൂസഫിന് മാറാനായില്ല. ലോറിക്കടിയില്‍ പെട്ടുപോയ ഇദ്ദേഹത്തെ സംഭവം നടന്ന് രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് പുറത്തെടുക്കാനായത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി പുറത്തെടുത്തെങ്കിലും മരണപ്പെട്ടു.
കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി മേച്ചിറ ബിസ്മി മന്‍സിലില്‍ ബാദുഷ (57) ക്ക് പരുക്കേറ്റു. തലക്ക് പരുക്കേറ്റ ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്രക്കെട്ടുകള്‍ തരം തിരിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പത്രവിതരണത്തിനായി എത്തിയ തൊടിയൂര്‍ സ്വദേശി ശ്രീരാജിന്റെ ബൈക്കും അപകടത്തില്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് നാല് മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.

 

 

Latest News