Sorry, you need to enable JavaScript to visit this website.

സമസ്ത നേതാക്കളുടെ വിയോഗം: അനുസ്മരണ സംഗമം നടത്തി

സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ പ്രാർഥനാ സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- സമസ്ത നേതാക്കളുടെ അടുത്തടുത്തായുള്ള അകാല വിയോഗം നേതൃത്വത്തെയും പ്രവർത്തകരെയും തീരാവേദനയിലാക്കി. സമസ്ത കേന്ദ്ര മുശാവറ അംഗം എ.മരക്കാർ ഫൈസി, എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി, സമസ്ത പ്രവാസി സെൽ കൺവീനർ കാളാവ് സൈതലവി മുസ്ലിയാർ എന്നിവരുടെ അനുസ്മരണ സംഗമം മലപ്പുറം സുന്നി മഹലിൽ സംഘടിപ്പിച്ച.
പൂർവികരായ പണ്ഡിതർ കാണിച്ചുതന്ന മാർഗങ്ങൾ മാതൃകയാക്കാൻ പുതുതലമുറ മുന്നോട്ടു വരണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. അനുസ്മരണ സംഗമം മലപ്പുറം സുന്നി മഹലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിത പ്രതിഭകളും ഉദാരമതികളും സേവന സജ്ജരുമായ മഹൽ വ്യക്തിത്വങ്ങൾ വിട പറയുന്നത് മൂലം സമൂഹത്തിനുണ്ടാക്കുന്ന നഷ്ടം അഗാധവും നികത്താനാവാത്തുമാണെന്നും തങ്ങൾ പറഞ്ഞു. സമസ്ത ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷനായി.


സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ആമുഖ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഒ.ടി മൂസ മുസ്ലിയാർ, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി, കെ.എ റഹ്മാൻ ഫൈസി കാവനൂർ, സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങൾ, സി.എച്ച് ത്വയ്യിബ് ഫൈസി, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അരിപ്ര അബ്ദുറഹിമാൻ ഫൈസി, കെ.ടി ഹുസൈൻകുട്ടി മുസ്ലിയാർ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ഇബ്റാഹീം ഫൈസി തിരൂർക്കാട് പ്രസംഗിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥന സംഗമത്തിന് നേതൃത്വം നൽകി. പാരായണത്തിന് മുടിക്കോട് മുഹമ്മദ് മുസ്ലിയാർ, കോറാട് സൈതാലിക്കുട്ടി ഫൈസി, പാതിരമണ്ണ അബ്ദുറഹിമാൻ ഫൈസി, ഹസൻ സഖാഫി പൂക്കോട്ടൂർ, സി.യൂസുഫ് ഫൈസി മേൽമുറി നേതൃത്വം നൽകി.

Latest News