Sorry, you need to enable JavaScript to visit this website.

ഇറാനില്‍ ഉന്നത ആണവ ശാസ്ത്രജ്ഞനെ വധിച്ചു; ഇസ്രായില്‍ ഭീകരരെന്ന് ആരോപണം

തെഹ്‌റാന്‍- ഇറാനില്‍ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ തെഹ് റാനു പുറത്ത് കാറില്‍ സഞ്ചരിക്കവെ ഉണ്ടായ ആക്രമണത്തിലാണ് മുഹ്‌സിന്‍ ഫഖ്‌റിസാദ കൊല്ലപ്പെട്ടത്. ഇസ്രായിലാണ് വധത്തിനു പിന്നിലെന്ന് ഇറാന്‍ ആരോപിച്ചു.

ഇറാന്‍ ആണവ പദ്ധതിയുടെ പിതാവെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ച ശാസ്ത്രജ്ഞനാണ് മുഹ് സിന്‍.
അബസാര്‍ഡ് സിറ്റിയില്‍ കാറില്‍ പോകവേയാണ് കാറിനുനേരെ വെടിവെപ്പുണ്ടായതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രസ്ത്രജ്ഞന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


ശാസ്ത്രജ്ഞന്റെ വധത്തില്‍ ഇസ്രായില്‍ പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന് ഇറാന്‍ വിദേശ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഭീകരര്‍ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

Latest News