Sorry, you need to enable JavaScript to visit this website.

സൗദി കോണ്‍സുലേറ്റില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഫാമിലി വിസകള്‍ സ്വീകരിച്ചു തുടങ്ങി

മുംബൈ- സൗദി ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഫാമിലി വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള  നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ സ്റ്റാമ്പ് ചെയ്യുന്നതിനായി  ഫാമിലി വിസകള്‍ സ്വീകരിച്ചു തുടങ്ങിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ കഴിഞ്ഞയാഴ്ചയാണ് സൗദി അധികൃതര്‍ അനുമതി നല്‍കിയത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍നിന്ന് ആരോഗ്യ മേഖലയിലെ ജീവനക്കാരേയും കുടുംബങ്ങളേയും ഒഴിവാക്കുകയായിരുന്നു.

യാത്ര പുറപ്പെടുന്നതിന് മുമ്പ് 14 ദിവസത്തിനിടെ ഇന്ത്യയില്‍ തങ്ങിയവര്‍ക്ക് ഏര്‍പ്പെടുത്തിയ പൊതുവായ വിലക്ക് തുടരുകയാണ്. അത്യാവശ്യമായി സൗദിയിലേക്ക് മടങ്ങേണ്ടവര്‍ യു.എ.ഇയിലും മറ്റും 14 ദിവസം താമസിച്ച ശേഷമാണ് ഇപ്പോള്‍ സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് വരുന്നത്.

ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞത് ചൂണ്ടിക്കാട്ടി റുഗലര്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനായി ഇന്ത്യന്‍ എംബസി സൗദി അധികൃതരില്‍ സമ്മര്‍ദം ചെലുത്തിവരികയാണ.്

 

 

Latest News