Sorry, you need to enable JavaScript to visit this website.

സൗദി പൗരന്റെ ധീരത; പെട്രോള്‍ ബങ്കില്‍ തീ പിടിച്ച കാര്‍ സ്വന്തം കാര്‍ കൊണ്ട് തള്ളി നീക്കി

മഹായില്‍ അസീറില്‍ പെട്രോള്‍ ബങ്കില്‍ വെച്ച് തീ ആളിപ്പടര്‍ന്ന കാര്‍ സൗദി പൗരന്‍ സ്വന്തം കാര്‍ ഉപയോഗിച്ച് തള്ളിനീക്കുന്നു.

അബഹ - മഹായില്‍ അസീറില്‍ പെട്രോള്‍ ബങ്കില്‍ വെച്ച് തീ ആളിപ്പടര്‍ന്ന കാര്‍ സ്വന്തം കാര്‍ ഉപയോഗിച്ച് തള്ളിനീക്കിയ സൗദി പൗരന്‍ ശാമി ബിന്‍ മുഹമ്മദ് അസീരിയുടെ സാഹസികതയിലും ധീരതയിലും ഒഴിവായത് വന്‍ ദുരന്തം.

വെള്ളിയാഴ്ച രാവിലെ ഏഴരക്ക് കുടുംബവുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രദേശത്തെ പെട്രോള്‍ ബങ്കില്‍ കാറില്‍ തീ ആളിപ്പടരുന്നത് താന്‍ കണ്ടതെന്ന് സൗദി പൗരന്‍ ശാമി ബിന്‍ മുഹമ്മദ് അസീരി പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/p2_fire.jpg

ഉടന്‍ തന്നെ ഭാര്യയെയും മക്കളെയും പെട്രോള്‍ ബങ്കിന് പിന്നില്‍ ഇറക്കി. പിന്നീട് തന്റെ  കാര്‍ ഫോര്‍വീല്‍ ഗിയറിലേക്ക് മാറ്റി തീ പിടിച്ച കാര്‍ പിന്നിലൂടെ തള്ളി ദൂരെക്ക് മാറ്റുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടെ തന്റെ കാര്‍ തീ നാളങ്ങള്‍ക്കു മുകളിലൂടെയാണ് കടന്നുപോയതെന്നും ശാമി ബിന്‍ മുഹമ്മദ് അസീരി പറഞ്ഞു.

മഹായില്‍ ആക്ടിംഗ് ഗവര്‍ണര്‍ അലി ബിന്‍ ഇബ്രാഹിം അല്‍ഫലഖി സൗദി പൗരനുമായി ബന്ധപ്പെട്ട് സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി ആളുകളുടെ ജീവനും സ്വത്തുവകകളും സംരക്ഷിച്ചതില്‍ നന്ദി അറിയിച്ചു. അര്‍ഹിക്കുന്ന നിലയില്‍ പിന്നീട് ആദരിക്കുമെന്നും ആക്ടിംഗ് ഗവര്‍ണര്‍ അറിയിച്ചു.


 

 

Latest News