ഇത് തുടക്കം മാത്രം- രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ല. മോഡി സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും. കൂടാതെ കരിനിയമം പിന്‍വലിക്കേണ്ടതായും വരും. ഇത് വെറും തുടക്കം മാത്രമാണ് രാഹുല്‍ ട്വീറ്റ് ചെയ്തു.


 

Latest News