മക്കയില്‍ വാഹനാപകടം: മൂന്നു മരണം

മക്ക - ദക്ഷിണ മക്കയില്‍ അല്‍ബൈദാ റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരണപ്പെട്ടു. ഇസ്‌കാന്‍ ഏരിയക്കു സമീപം അല്‍ബൈദാ ഇന്റര്‍സെക്ഷനിലാണ് അപകടമെന്ന് മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുല്‍ അസീസ് ബാദോമാന്‍ പറഞ്ഞു.

രണ്ടു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകളില്‍ ഒന്നില്‍ തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. സുരക്ഷാ വകുപ്പുകള്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് നീക്കി.

 

Latest News