Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

ജ്വല്ലറികളില്‍ വിദേശികളുടെ സഹായത്തോടെ കവര്‍ച്ച; യുവതി അറസ്റ്റില്‍

റിയാദ് - ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് ആഭരണങ്ങള്‍ കവരുകയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കണ്ണുകള്‍ വെട്ടിച്ച് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സൗദി യുവതിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

വിദേശികളുടെ സഹായത്തോടെയാണ് നാല്‍പതുകാരി കവര്‍ച്ചകള്‍ നടത്തിയിരുന്നത്. സമാന രീതിയില്‍ മക്കയിലെയും റിയാദിലെയും സ്ഥാപനങ്ങളില്‍ നാലു കവര്‍ച്ചകള്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. ആകെ 1,13,000 റിയാല്‍ വില വരുന്ന സ്വര്‍ണാഭരണങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുമാണ് യുവതി ഇങ്ങിനെ കവര്‍ന്നത്.

യെമനികളും സിറിയക്കാരുമായ വിദേശികളുടെ സഹായത്തോടെയാണ് യുവതി കവര്‍ച്ചകള്‍ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരും അറസ്റ്റിലായിട്ടുണ്ട്. ജ്വല്ലറികളില്‍ നിന്ന് കവര്‍ന്ന ആഭരണങ്ങളില്‍ ഒരു ഭാഗവും 8,000 റിയാലും യുവതിയുടെ പക്കല്‍ കണ്ടെത്തി. യുവതിക്കും സഹായികളായ വിദേശികള്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.