Sorry, you need to enable JavaScript to visit this website.

ഹൈദരാബാദില്‍ റോഹിംഗ്യകളും പാക്കിസ്ഥാനികളുമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ഹൈദരാബാദ്-  ഹൈദരാബാദില്‍ അനധികൃതമായി കുടിയേറിയവര്‍ താമസിക്കുന്നതായി കേന്ദ്രത്തിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.

റോഹിംഗ്യന്‍ കുടിയേറ്റക്കാര്‍  ഹൈദരാബാദില്‍ താമസിക്കുന്നതിനെക്കുറിച്ച് ആവശ്യമായ എല്ലാ റിപ്പോര്‍ട്ടുകളും ഞങ്ങളുടെ പക്കലുണ്ട്. അവര്‍ കൃത്യമായ നിരീക്ഷണത്തിലാണ്. കുടിയേറ്റക്കാരുടെ എല്ലാ വിവരങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.  റോഹിംഗ്യന്‍ കുടിയേറ്റക്കാര്‍ നമ്മുടെ രാജ്യത്ത് താമസിക്കുന്ന ചില സ്ഥലങ്ങളുണ്ട്- അദ്ദേഹം പറഞ്ഞു.

റേഷൻ കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും കേന്ദ്ര,സംസ്ഥാന ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇതിനെതിരായാണ് സംഭവിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഹിംഗ്യകളെ കൂടാതെ ഹൈദരാബാദില്‍ കുറച്ച് പാകിസ്ഥാനികള്‍ താമസിക്കുന്നതിനെ കുറിച്ചും  കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു.

 

Latest News