Sorry, you need to enable JavaScript to visit this website.

കര്‍ഷകരെ തടങ്കലിലാക്കാന്‍ ദല്‍ഹിയില്‍ സ്‌റ്റേഡിയങ്ങള്‍ ജയിലുകളാക്കുന്നു

ന്യൂദല്‍ഹി- കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ദല്‍ഹിയിലേക്ക് നീങ്ങുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കുന്നതിന് ഒമ്പത് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കുന്നു. ദല്‍ഹി പോലീസ് ഇതിനായി ദല്‍ഹി സര്‍ക്കാരിന്റെ അനുമതി തേടി.


ഹരിയാന-ദല്‍ഹി അതിര്‍ത്തിയില്‍ വന്‍ പോലീസ് സന്നഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
പോലീസ് സാന്നിധ്യത്തിനു പുറമെ, സിംഗു അതിര്‍ത്തിയില്‍ ബാരിക്കേഡുകളും കമ്പിവേലികളും സ്ഥപിച്ചിട്ടുണ്ട്. നേരത്തെ ദല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ ദേശീയ പാതയില്‍ പാനിപ്പത്ത് ടോള്‍ പ്ലാസയില്‍ പോലീസ് തടഞ്ഞിരുന്നു.

 

Latest News