ന്യൂദല്‍ഹി- രാജ്യത്ത് 43,082 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗബാധ 93,09,788 ആയി വര്‍ധിച്ചു.
492 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,35,715 ആയും വര്‍ധിച്ചു.
നിലവില്‍ 4,55,555 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 രോഗികള്‍ ആശുപത്രികള്‍ വിട്ടു. 87,18,51 രോഗികളാണ് ഇതുവരെ കോവിഡ് രോഗമുക്തരായത്.






