പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മോചിപ്പിക്കാന്‍ സഹോദരി ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം- പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സഹോദരി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഴിഞ്ഞത്താണ് സംഭവം.

അയല്‍വാസിയായ വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടപ്പുറം സ്വദേശിയായ ഗ്രിഫിനെ വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കളും ഒരു സംഘം രാഷ്ട്രീയ പ്രവര്‍ത്തകരും പോലീസ്  സ്‌റ്റേഷനിലെത്തി. പോലീസുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് ഗ്രിഫിന്റെ സഹോദരി ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് ജീവനെടുക്കാന്‍ ശ്രമിച്ചത്. ഇതിനു പിന്നാലെ മാതാവ് കുഴഞ്ഞുവീഴുകയും ചെയ്തു.

പരാതിക്കാരിക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷനിലെ പ്രതിഷേധം അവസാനിച്ചത്.

 

Latest News