Sorry, you need to enable JavaScript to visit this website.

കുറ്റിയാടിയിൽ നീലഗിരി പ്രവാവിനെ കണ്ടെത്തി

കുറ്റിയാടി പുഴയോരത്ത് കാണപ്പെട്ട നീലഗിരി മരപ്രാവ്. 

നാദാപുരം- നീലഗിരി മരപ്രാവിനെ കുറ്റിയാടി പുഴയോരത്തെ മരുതോങ്കരയിൽ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഗണത്തിൽ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടുത്തിയ പക്ഷിയാണിത്. പക്ഷി നിരീക്ഷകരായ ഡോ. അബ്ദുല്ല പാലേരിയും, ശ്രീനി പാലേരിയുമാണ് പ്രാവിനെ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിൽ അപൂർവമായാണ് ഈ പ്രവിനെ കണുന്നത്. മുന്നാർ, നെല്ലിയാമ്പതി, നീലഗിരി ഉൾപ്പെടെ മലമ്പ്രദേശങ്ങലിലാണ് ഇവയെ പൊതുവെ കാണാറുള്ളത്. ഏറെ ഉയരമുള്ള വൃക്ഷങ്ങളാണ് ഇവയുടെ ആവാസം. വനനശീകരണമാണ് പശ്ചിമ ഘട്ടത്തിലെ തദ്ദേശീയ പക്ഷിയുടെ വംശനാശത്തിന് കാരണമെന്ന് പറയപ്പെടുന്നു.
 

Latest News