കോവിഡ് വാക്‌സീന്‍ എടുക്കില്ല, അതെന്റെ അവകാശം- ബ്രസീല്‍ പ്രസിഡന്റ്

റയോ ഡി ജനീറോ- കോവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിക്കില്ലെന്നും അത് തന്റെ അവകാശമാണെന്നും ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബൊല്‍സൊനാരോ. കോവിഡ് വാക്‌സീന്റെ ഫലത്തെ കുറിച്ച് നേരത്തേയും പലതവണ ബൊല്‍സൊനാരോ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം നടന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ബ്രസീലുകാര്‍ കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്നും ബൊല്‍സൊനാരോ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. മാസങ്ങളായി പ്രസിഡന്റ് കോവിഡിന്റെ ഗൗരവത്തെ വിലകുറച്ചു കാണുന്ന സമീപനമാണ് ബൊല്‍സൊനാരോ സ്വീകരിക്കുന്നത്. നേരത്തെ മാസ്‌ക് ധരിക്കുന്നത് കോവിഡ് തടയാന്‍ എത്രത്തോളം ഫല ചെയ്യുമെന്നതു സംബന്ധിച്ചും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
 

Latest News