103 ദിവസം നിരാഹാരം കിടന്ന ഫലസ്തീനിയെ ഇസ്രായില്‍ വിട്ടയച്ചു

ജറൂസലം-വിചാരണയില്ലാതെ ജയിലിലടച്ചതിനെ തുടര്‍ന്ന് 103 ദിവസം നിരാഹാരം കിടന്ന ഫലസ്തീനിയെ ഇസ്രായില്‍ വിട്ടയച്ചു.
സായുധ സംഘത്തില്‍ അംഗമാണെന്ന് ആരോപിച്ചാണ് മെഹര്‍ അല്‍ അഖ്‌റസിനെ അറസ്റ്റ് ചെയ്തിരുന്നത്. തെല്‍അവീവ് ഹോസ്പിറ്റലില്‍നിന്ന് ഇദ്ദേഹത്തെ വെസ്റ്റ്ബാങ്കില്‍ നെബുലസ് അല്‍ നജാ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പ്രിസണേഴ്‌സ് റൈറ്റ്‌സ് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ആരോഗ്യനില പരിശോധിച്ച ശേഷം സ്വന്തം വീട്ടിലേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അല്‍നജ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയരക്ടര്‍ അബ്ദുല്‍ കരീം അല്‍ ബര്‍ഖാവി പറഞ്ഞു.

നബുലസിനു സമീപം വെച്ച് ജൂലൈയിലാണ് 49 കാരനായ മെഹര്‍ അല്‍ അഖ്‌റസിനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. ഭീകരരെന്ന് സംശയിക്കുന്നവരെ വിചാരണയില്ലാതെ തടങ്കിലിലിടുകയാണ് ഇസ്രായില്‍ നയം.

ഇസായിലും അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഭീകര സംഘടനയെന്ന് മുദ്ര കുത്തിയ ഫലസ്തീനി സംഘടനയായ ഇസ്്‌ലാമിക് ജിഹാദ് അംഗമാണെന്നായിരുന്നു അഖ്‌റസിനെതിരായ ആരോപണം.

 

 

Latest News