Sorry, you need to enable JavaScript to visit this website.

ഹൂത്തികള്‍ അയച്ച ബോട്ട് സഖ്യസേന തകര്‍ത്തു; കപ്പലിന് നിസ്സാര കേടുപാട്

റിയാദ് - സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് ചെങ്കടലിന് തെക്ക് ഭീകരാക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകര്‍ത്തു. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടു മുമ്പ് ബോട്ട് സഖ്യസേന തകര്‍ക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ബോട്ട് ഭാഗങ്ങള്‍ ചിതറിത്തെറിച്ച് വാണിജ്യ കപ്പലിന് നിസാരമായ കേടുപാടുകള്‍ സംഭവിച്ചു. മാള്‍ട്ട പതാക വഹിച്ച വാണിജ്യ കപ്പലിനാണ് ഭീകരാക്രമണ ശ്രമത്തിനിടെ കേടുപാടുകള്‍ സംഭവിച്ചത്. ഈ കപ്പല്‍ ഗ്രീക്ക് കമ്പനിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
ചെങ്കടലിന് തെക്ക് ഭീകരാക്രമണം നടത്തുന്നതിന് ഹൂത്തി മിലീഷ്യകള്‍ പാകിയ സമുദ്ര മൈന്‍ കഴിഞ്ഞ ദിവസം സഖ്യസേന കണ്ടെത്തി തകര്‍ത്തിരുന്നു. ഇറാന്‍ നിര്‍മിത 'സ്വദഫ്' ഇനത്തില്‍ പെട്ട മൈന്‍ ആയിരുന്നു ഇത്. ആഗോള സമുദ്ര ഗതാഗത സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ച് ഹൂത്തികള്‍ പാകിയ 164 സമുദ്ര മൈനുകള്‍ ഇതിനകം സഖ്യസേന കണ്ടെത്തി തകര്‍ത്തിട്ടുണ്ട്.

 

Latest News