പത്തു വയസ്സുകാരിയെ പീഡിപ്പിച്ച 68 കാരനായ പൂജാരി അറസ്റ്റില്‍

ബംഗളൂരു- ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിലായി. ചിക്കബെല്ലാപുര സ്വദേശി വെങ്കടരമണപ്പ (62)ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് ദേവനഹള്ളിയിലെ മകളുടെ വീട്ടിലെത്തിയതായിരുന്നു വെങ്കടരമണപ്പ.

ദേവനഹള്ളി ക്ഷേത്രത്തില്‍ പൂജാരിയായ  മരുമകന് മറ്റൊരു സ്ഥലത്തേക്കു പോകേണ്ടതിനാല്‍ പകരം എത്തിയതായിരുന്നു വെങ്കട്ടരമണപ്പ. വീടിന് സമീപം കളിക്കുകയായിരുന്ന അയല്‍വീട്ടിലെ പത്തു വയസുകാരിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

കളിക്കാന്‍ പോയ മകള്‍ തിരിച്ചുവരാതായതോടെ മാതാപിതാക്കള്‍ സമീപത്തെ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തെരുവു കച്ചവടക്കാരാണ് പൂജാരി മകളെ കൂട്ടികൊണ്ടുപോയ കാര്യം അറിയിച്ചത്. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഇത് വ്യക്തമായി.

മാതാപിതാക്കള്‍ പൂജാരിയുടെ മകളുടെ വീട്ടിലെത്തിയതോടെ കരഞ്ഞുകൊണ്ട് ബാലിക പുറത്തേക്ക് ഓടിവരികയായിരുന്നു.
തുടര്‍ന്ന് വീടിനു സമീപം ആളുകള്‍ തടിച്ചുകൂടി. ദേവനഹള്ളി പോലീസ് സ്ഥലത്തെത്തി വെങ്കടരമണപ്പയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Latest News