Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്ക് വഴി ചാരിറ്റി

അത്യാവശ്യക്കാർക്കായി ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിക്കാനും ചാരിറ്റി സ്ഥാപനങ്ങളിലേക്ക് ആളുകളെ ക്ഷണിക്കാനും വഴി തുറന്ന് സോഷ്യൽ മീഡിയ. 

അവധിക്കാലത്തും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആളുകൾ പ്രയാസം അനുഭവിക്കുന്നുണ്ട്. മികച്ച സാഹചര്യങ്ങളിൽപോലും  അവധിദിനങ്ങൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.  കൊറോണ വൈറസ് മഹാമാരി അത് വർധിക്കാൻ ഇടയാക്കി. പല രാജ്യങ്ങളിലും ശീതകാലത്തിലൂടെ കടന്നുപോകുമ്പോൾ ആളുകൾ മുമ്പത്തേക്കാളും ബുദ്ധിമുട്ടുന്നുണ്ട്.  ഇതു കണക്കിലെടുത്ത് ഉപയോക്താക്കളെ പരസ്പരം സഹായിക്കാൻ ഒരുങ്ങിയിരിക്കയാണ് ഫേസ് ബുക്ക്. ഇതിനായികമ്മ്യൂണിറ്റി ഹെൽപ്പ് വിഭാഗത്തിൽ ഫേസ്ബുക്ക് പുതിയ ഒരു ഡ്രൈവ് സവിശേഷത ചേർത്തിരിക്കയാണ്. ഉപയോക്താക്കൾക്കും  സുഹൃത്തുക്കൾക്കും പരസ്പരം സഹായിക്കാനുള്ളതാണ് ഈ ഫീച്ചർ. ആവശ്യമുള്ളവർക്ക് ഭക്ഷണവും വസ്ത്രവും മറ്റ് സുപ്രധാന വസ്തുക്കളും ശേഖരിക്കുന്നതിനും എത്തിക്കുന്നതിനും ഇതുവഴി എളുപ്പം സാധിക്കുന്നു.
പ്രധാന കമ്മ്യൂണിറ്റി സഹായ പേജിന് മുകളിലുള്ള  ഐക്കൺ സഹായം അഭ്യർത്ഥിക്കാനും വാഗ്ദാനം ചെയ്യാനും അനുവദിക്കുന്നു. ഡ്രൈവ് സൃഷ്ടിച്ചുകഴിഞ്ഞാൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന മറ്റൊരു ഐക്കൺ ടാപ്പുചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഇതിലേക്ക് സംഭാവന ചെയ്യാനാകും. ക്രൗഡ് ഫണ്ടിംഗ് കാമ്പയിൻ പോലെ, മുകളിൽ പുരോഗതി  കാണിക്കുന്ന ബാറും ഉൾപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യം കൈവരിക്കുന്നതിൽ ഡ്രൈവ് എത്രത്തോളം അടുത്തിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. മെസഞ്ചറിലൂടെ ഡ്രൈവ് സൃഷ്ടിച്ച വ്യക്തിയുമായി ബന്ധപ്പെടാനുള്ള ഓപ്ഷനും ഫേസ്ബുക്ക് നൽകുന്നുണ്ട്. യു.എസിലെ ഉപയോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും കമ്പനി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ആഴ്ചകളിൽ ഇത് യു.എസിലുടനീളം ലഭ്യമാകുമെന്നും ഫേസ്ബുക്ക് വാഗ്ദാനം ചെയ്യുന്നു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റിയിലേക്ക് സംഭാവന ചെയ്യാൻ ആളുകളെ ക്ഷണിക്കുന്ന പോസ്റ്റുകൾ  ഫീഡിനുള്ളിൽ നേരിട്ട് പങ്കിടാനുള്ള ഓപ്ഷനും വൈകാതെ ലഭിക്കും 100 ശതമാനം പണവും ചാരിറ്റി ഓർഗനൈസേഷനിലേക്കാണ് പോകുക. പ്രവർത്തന രീതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാക്കുമെന്നും  കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.  ഫേസ്ബുക്ക് പേയിലൂടെ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യപ്പെടുമെന്നാണ് ലഭ്യമായ വിവരം.  
ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് അവരുടെ അയൽക്കാരെ സഹായിക്കാൻ കഴിയുന്ന മാർഗം മാത്രമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ചാരിറ്റി ഡ്രൈവുകൾ.
 

Latest News