ന്യൂദല്‍ഹി- ദല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ആം ആദ്മി പാര്‍ട്ടി നേതാവിന് ബുധനാഴ്ചയാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ചില ലക്ഷണങ്ങളെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലായവര്‍ ശ്രദ്ധിക്കണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.






