കൊച്ചി- ബാറുകള്‍ക്ക് സ്റ്റാര്‍ പദവി അനുവദിക്കുന്ന ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സി.ബി.ഐ നടത്തിയ റെയ്ഡില്‍ 55 ലക്ഷം രൂപ പിടിച്ചെടുത്തു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലുെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും നക്ഷത്ര പദവി അനുവദിക്കുന്ന ഇന്ത്യ ടൂറിസം ചെന്നൈ റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്‌സ് കൊച്ചി വിമാനത്താവളത്തിലേക്ക് വരുമ്പള്‍ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഫോണില്‍നിന്ന് കോഴ വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
സഞ്ജയിനു പുറമെ അസി.ഡയരക്ടര്‍ രാമകൃഷ്ണയേയും മാസങ്ങളായി സി.ബി.ഐ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.






