ന്യൂദല്‍ഹി- രാജ്യത്ത് 44,489 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധ 92,66,706 ആയി. 24 മണിക്കൂറിനിടെ 524 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 1,35,223 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി ആശുപത്രികളില്‍ ചികിത്സയിലുള്ള ആക്ടീവ് കേസുകള്‍ 4,52,344 ആണ്. കഴിഞ്ഞ ദിവസം 36,367 പേര്‍ കൂടി രോഗ മുക്തി നേടി ആശുപത്രികള്‍ വിട്ടും.






