Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിവാര്‍ ദുര്‍ബലമായി; ചെന്നൈയിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു

ചെന്നൈ- തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ മഴ തുടരുന്നു.
പലഭാഗങ്ങളിലും കനത്ത മഴ പ്രളയം സൃഷ്ടിച്ചിരിക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചു.
പുതുച്ചേരിയില്‍ ഇതുവരെ കാണാത്ത കനത്ത മഴയാണ് തുടരുന്നതെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി വി. നാരായണസാമി പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തിന്റെ പലഭാഗത്തും വൈദ്യുതി വിതരണം സ്തംഭിച്ചു. മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കുഡലൂര്‍ പട്ടണത്തിലും വൈദ്യുതി നിലച്ചു.
തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത് ഇന്ന് അവധി നല്‍കിയിരുന്നു. ചെന്നൈ എയര്‍പോര്‍ട്ടും മെട്രോ സര്‍വീസും അടച്ചു.

 

Latest News