സുഡാന്‍ മുന്‍ പ്രധാനമന്ത്രി സാദിഖ് അല്‍ മഹ്ദി കോവിഡ് ബാധിച്ച് മരിച്ചു

ദുബായ്- സുഡാന്‍ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവുമായ സാദിഖ് അല്‍ മഹ്ദി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 84 വയസ്സായിരുന്നു.
സുഡാനില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട അവസാനത്തെ നേതാവായിരുന്നു  സാദിഖ് അല്‍ മഹ്ദി.
ഇപ്പോള്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് ഉമര്‍ അല്‍ ബശീര്‍ 1989 ല്‍ ഇദ്ദേഹത്തെ പുറത്താക്കിയാണ് അധികാരത്തിലെത്തിയിരുന്നത്.
നാഷണല്‍ ഉമ്മ പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹത്തെ മൂന്നാഴ്ച മുമ്പാണ് ചികിത്സക്കായി യു.എ.ഇയിലെത്തിച്ചത്. സുഡാനില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് കോവിഡ് സ്ഥീരീകരിച്ചിരുന്നത്.
സുഡാന്‍ ജനതയുടെ പേരില്‍ അനുശോചനമറിയിക്കുന്നുവെന്ന് നാഷണല്‍ ഉമ്മ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
ഉമര്‍ അല്‍ ബശീറിന്റെ ദീര്‍ഘ ഭരണത്തില്‍ ശക്തനായ പ്രതിപക്ഷേ നേതാവായിരുന്നു സാദിഖ് അല്‍ മഹ്ദി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ബഹുജന പ്രക്ഷോഭമാണ് ഒടുവില്‍ സൈന്യം അധികാരം പിടിക്കാന്‍ കാരണമാത്.

 

Latest News