Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൈലപ്പുറം വാർഡിലെ  മൂന്ന് സ്ഥാനാർഥികളും മുൻ പ്രവാസികൾ

മുൻ പ്രവാസികളായ ഹബീബ് കെ.പി, മഹ്മൂദ്, മുസ്തഫ കെ.കെ എന്നിവരുടെ പ്രചാരണ ബോർഡുകൾ. 

മലപ്പുറം- മുൻ പ്രവാസികളുടെ പോരിന്റെ ഗരിമയിലാണ് മലപ്പുറത്തിനടുത്ത  മൈലപ്പുറം. മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 22 ൽ (മൈലപ്പുറം)  പോരാട്ടത്തിനിറങ്ങിയിട്ടുള്ള മൂന്ന് സ്ഥാനാർഥികളും മുൻ പ്രവാസികൾ. യു.ഡി.എഫ് സ്ഥാനാർഥി മഹ്മൂദ് പത്ത് വർഷത്തോളം ദുബായിലും ഫുജൈറയിലും ആയി ജോലി നോക്കിയിരുന്നു. ജനകീയ മുന്നണിയുടെ ലേബലിൽ സ്വതന്ത്രനായി മത്സരിക്കുന്ന കെ.പി ഹബീബ് പതിനഞ്ച് വർഷത്തിലേറെ ജിദ്ദയിൽ ബാബ്മക്കയിലും ഷറഫിയയിലുമായി പ്രവാസിയായിട്ടുണ്ടായിരുന്നു. എസ്.ഡി.പി.ഐ സ്ഥാനാർഥി മുസ്തഫ കെ.കെയും പത്ത് വർഷത്തോളം അബുദാബിയിൽ ജോലി നോക്കിയിട്ടുണ്ട്.
മുൻ പ്രവാസികൾ തമ്മിലുള്ള പോരാട്ടത്തിന്റെ പ്രചാരണത്തിന് കൂടെയുള്ളതും മിക്കവരും പ്രവാസികളും മുൻ പ്രവാസികളുമൊക്കെ തന്നെ. ഏതായാലും പ്രവാസം അനുഭവിച്ചറിഞ്ഞത് കൊണ്ടാവും പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ തരത്തിൽ ഒട്ടേറെ വാഗ്ദാനങ്ങളാണ് ഇത്തവണ ഈ സ്ഥാനാർഥികളെല്ലാം നൽകിക്കൊണ്ടിരിക്കുന്നത്.
 

Latest News