പാക്കിസ്ഥാനില്‍ പീഡകന്മാര്‍ക്ക് കഷ്ടകാലം വരുന്നു 

ഇസ്‌ലാമാബാദ്- പീഡനങ്ങള്‍ പെരുകിയപ്പോള്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശിക്ഷ കടുപ്പിച്ചു. ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷയായി രാസ ഷണ്ഡീകരണം നടത്താനുള്ള നിയമത്തിന് അനുവാദം നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മന്ത്രിസഭാ യോഗത്തില്‍  മീറ്റിംഗില്‍ നിയമ മന്ത്രാലയം സമര്‍പ്പിച്ച കരടിനാണ്  ഇമ്രാന്‍ ഖാന്‍ അനുവാദം നല്‍കിയത്. ബലാത്സംഗ കേസുകളില്‍ വേഗം വിധി പറയലും സാക്ഷികളെ സംരക്ഷിക്കലും പോലീസ് സേനയില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തലും പുതിയ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്,  ഒട്ടും വൈകാതെ നിയമം നടപ്പാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Latest News