സ്‌കൂട്ടര്‍ ഓടിക്കുന്നത് വിലക്കി; എലിവിഷം കഴിച്ച വിദ്യാര്‍ഥി മരിച്ചു

ശ്രീകണ്ഠപുരം- ലൈസന്‍സില്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്നത് വീട്ടുകാര്‍ വിലക്കിയതിനെത്തുടര്‍ന്ന് എലിവിഷം കഴിച്ച വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ കണ്ടകശ്ശേരിയിലെ കൈനിക്കര ആകാശ് ബാബു (18) വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

19 ന് രാത്രിയാണ് വിഷം കഴിച്ചത്. പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയിരുന്നു. കണ്ടകശ്ശേരിയിലെ ബാബു- മിനി ദമ്പതികളുടെ മകനാണ്. സഹോദരന്‍ അയ് വിന്‍.

 

Latest News